തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

രണ്ട് പ്രവര്‍ത്തകര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2019-03-14 19:21 GMT

തിരുവനന്തപുരം: ശ്രീവരാഹത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി. മണിക്കുട്ടന്‍ (26) ആണ് കൊല്ലപ്പെട്ടത്. രണ്ട് പ്രവര്‍ത്തകര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മണിക്കുട്ടന് മരണപ്പെട്ടത്.

കുത്തിയത് അര്‍ജ്ജുന്‍ എന്നയാളെന്ന് സുഹൃത്തുക്കള്‍. കഞ്ചാവ് മാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്നും സുഹൃത്തുക്കള്‍ പറയുന്നു. കൊലപാതകത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുമ്ട്. രജിത്, മനോജ് എന്നിവരെയാണ് പോലിസ് പിടികൂടിയത്.





Tags: