തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചുമൂടി
പൂവാര്‍ സ്വദേശിയായ രാഖിയുടെ മൃതദേഹമാണ് സുഹൃത്തും സൈനികനുമായ അഖിലിന്റെ അമ്പൂര്‍ തോട്ടുമുക്കിലുള്ള വീടിനു സമീപത്ത് നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസമായി കാണാതിരുന്ന യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പൂവാര്‍ സ്വദേശിയായ രാഖിയുടെ മൃതദേഹമാണ് സുഹൃത്തും സൈനികനുമായ അഖിലിന്റെ അമ്പൂര്‍ തോട്ടുമുക്കിലുള്ള വീടിനു സമീപത്ത് നിന്ന് കണ്ടെത്തിയത്.
അഖില്‍ ഒളിവിലാണ്. ഇയാളുടെ മൂന്ന് ബന്ധുക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്ത് കോള്‍ സെന്റര്‍ ജീവനക്കാരിയായ രാഖി കഴിഞ്ഞ മാസം 21ന് ഓഫിസിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്നു ബന്ധുക്കള്‍ നല്കിയ പരാതിയില്‍ രാഖിയുടെ ഫോണ്‍ പരിശോധിച്ച പോലിസ് അഖിലിന്റെ നിരവധി കോളുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് അഖിലിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചത്.