'നിങ്ങള്‍ക്ക് എന്തിനാണ് മുസ്‌ലിം സുഹൃത്തുക്കള്‍്?' സിഎഎ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റിനോട് യുപി പോലിസ്

ജയിലില്‍ വച്ച് പോലിസ് പീഡിപ്പിച്ചുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും റോബിന്‍ വര്‍മ്മ ആരോപിച്ചു. ഡിസംബര്‍ 20 നാണ് ദി ഹിന്ദുവില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനൊപ്പം വര്‍മ്മയെ അറസറ്റ് ചെയ്തത്.

Update: 2020-01-14 13:59 GMT

ലഖ്‌നോ: യുപി പോലിസിനെതിരേ ഗുരുതര ആരോപണവുമായി ആക്ടിവിസ്റ്റ് റോബിന്‍ വര്‍മ്മ. നിങ്ങള്‍ ഒരു ഹിന്ദുവാണ്, നിങ്ങള്‍ എന്തിനാണ് മുസ്‌ലിംകളുമായി ചങ്ങാത്തം കൂടുന്നതെന്ന് പോലിസ് ചോദിച്ചതായാണ് ആരോപണം. ലഖ്‌നോവില്‍ പൗരത്വ പ്രക്ഷോഭത്തില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോബിന്‍ വര്‍മ്മ ദി ഹിന്ദുവിനോട് പറഞ്ഞു.

ഡിസംബര്‍ 20 ന് റെസ്‌റ്റോറന്റില്‍ ഇരിക്കുമ്പോഴാണ് വര്‍മ്മയെയും ദി ഹിന്ദു പത്രപ്രവര്‍ത്തകന്‍ ഒമര്‍ റാഷിദിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം റാഷിദിനെ മോചിപ്പിച്ചു. കട്ടിയുള്ള ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച് വര്‍മയെ പോലിസ് മര്‍ദ്ദനത്തിന് ഇരയാക്കിയതായും ആരോപണമുണ്ട്.

കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിരുന്നെങ്കിലും റോബിന്‍ വര്‍മ്മ ലഖ്‌നോ ജില്ലാ ജയിലില്‍ നിന്ന് ഇന്ന് ജാമ്യത്തിലിറങ്ങി. ജയിലില്‍ വെച്ച് തന്നെ പോലിസ് ശാരീരികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയെയും രണ്ട് വയസുള്ള മകളെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്നും വര്‍മ്മ ആരോപിച്ചു.

അറസ്റ്റ് ചെയ്ത് ആദ്യം ഹസ്രത്ഗഞ്ച് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. സുല്‍ത്താന്‍ഗഞ്ച് പോലീസ് ഔട്ട് പോസ്റ്റില്‍ വെച്ച് രണ്ടു തവണ മര്‍ദ്ദിച്ചു. ഹസ്രത്ഗഞ്ച് സ്‌റ്റേഷനില്‍ തടങ്കലില്‍ വെച്ചപ്പോള്‍ പോലിസ് പുതപ്പും ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും വര്‍മ ആരോപിച്ചു. തടങ്കലില്‍ വച്ച വിവരം വീട്ടുകാരെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Similar News