ആലപ്പുഴയില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും; മയക്കുമരുന്നും കണ്ടെടുത്തു

ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.

Update: 2022-06-04 01:12 GMT

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും പോലിസ് പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. രണ്ട് പേര്‍ പോലിസിന്റെ പിടിയിലായി. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലിസിനെ കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു.

Tags: