പശ്ചിമ ബം​ഗാളിലെ തൃണമൂൽ അക്രമത്തെ അപലപിച്ച് ഒവൈസി

ജീവിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നത് ഏതൊരു സർക്കാരിന്റെയും ആദ്യത്തെ കടമയായിരിക്കണം.

Update: 2021-05-04 17:18 GMT

ഹൈദരാബാദ്: പശ്ചിമ ബംഗാളിൽ നടന്ന വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തെ അപലപിച്ച് എഐഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നത് ഏതൊരു സർക്കാരിന്റെയും ആദ്യത്തെ കടമയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജീവിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നത് ഏതൊരു സർക്കാരിന്റെയും ആദ്യത്തെ കടമയായിരിക്കണം. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അവർ അവരുടെ മൗലിക കടമയിൽ പരാജയപ്പെടുന്നു. ഇന്ത്യയുടെ ഏത് ഭാഗത്തും ഒരു സർക്കാരിന്റെയും ഇത്തരം പരാജയത്തെ ഞങ്ങൾ അപലപിക്കുന്നുവെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.

കൊവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഇന്ത്യാ ഗവൺമെന്റിന് അനുകമ്പയും ദിശാബോധവും ഇല്ലെന്ന് ഒവൈസി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അനുകമ്പയില്ലെന്നും ഈ രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയില്ലെന്നും ഒവൈസി ചൊവ്വാഴ്ച പറഞ്ഞു.

Similar News