ബാലഭാസ്‌കറിന്റെ അപകടമരണം: സ്വര്‍ണകടത്തുമായി നേരിട്ടു ബന്ധമുള്ള തെളിവ് ലഭിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിച്ചുവരികയാണെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

Update: 2019-06-28 09:51 GMT

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവും സ്വര്‍ണ കടത്തും തമ്മില്‍ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി ,വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിച്ചുവരികയാണെന്നും ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് കൂടാതെ വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങളും നടക്കുന്നു. അര്‍ജുന്‍, പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അപകടം നടന്ന ദിവസത്തെ കാലാവസ്ഥ, റോഡിന്റെ സ്വഭാവം എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരോട്് ചോദിച്ചിട്ടുണ്ട്. റോഡിലെ വെളിച്ചം സംബന്ധിച്ച് കെ എസ് ഇ ബിയോടും റിപാര്‍ട്ട് തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

Tags:    

Similar News