ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍;അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായി രണ്ടു പേരെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി

അപകടം നടന്നതിനു പിന്നാലെ താന്‍ അതുവഴി വാഹനത്തില്‍ പോകുന്നതിനിടയിലാണ് ഇത് കണ്ടതെന്നും സോബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ബാലഭാസ്‌കറുടെ കാര്‍ അപകടത്തില്‍പെട്ട് പത്തു മിനിട്ടിനു ശേഷമാണ് താന്‍ തിരുനെല്‍വേലിക്കു പോകുന്നതിനായി അതുവഴി പോയത്.ബാലഭാസ്‌കറുടെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല.അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കാണുന്നത്.വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടു തള്ളിക്കൊണ്ടു മുന്നോട്ടു പോകുന്നുണ്ടായിരുന്നു. അപകടം കണ്ട് താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ അവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും സോബി പറയുന്നു

Update: 2019-06-01 12:24 GMT

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.അപകടം നടന്നയുടന്‍ സംഭവ സ്ഥലത്ത് സംശയകരമായ രീതിയില്‍ രണ്ടു പേരെ താന്‍ കണ്ടിരുന്നുവെന്നും ഇവര്‍ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും സോബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അപകടം നടന്നതിനു പിന്നാലെ താന്‍ അതുവഴി വാഹനത്തില്‍ പോകുന്നതിനിടയിലാണ് ഇത് കണ്ടതെന്നും സോബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ബാലഭാസ്‌കറുടെ കാര്‍ അപകടത്തില്‍പെട്ട് പത്തു മിനിട്ടിനു ശേഷമാണ് താന്‍ തിരുനെല്‍വേലിക്കു പോകുന്നതിനായി അതുവഴി പോയതെന്ന് സോബി പറഞ്ഞു.ബാലഭാസ്‌കറുടെ വാഹനമാണ് അപകടത്തില്‍പെട്ടതെന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല.അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം 20 മുതല്‍ 25 വരെ വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഓടുന്നതാണ് താന്‍ കാണുന്നത്.വലതു വശത്ത് അല്‍പം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ടായിട്ടും കാലുകൊണ്ടു തള്ളിക്കൊണ്ടു മുന്നോട്ടു പോകുന്നുണ്ടായിരുന്നു. അപകടം കണ്ട് താന്‍ ഹോണ്‍ അടിച്ചെങ്കിലും ഇവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ അവരുടെ മുഖഭാവം താന്‍ ശ്രദ്ധിച്ചപ്പോള്‍ എന്തോ പന്തികേടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും സോബി പറയുന്നു.

ബാലഭാസ്‌കറാണ് അപകടത്തില്‍ പെട്ടതെന്ന് താന്‍ പിന്നീടാണ് അറിയുന്നത്.ഇതിനു ശേഷം തന്റെ സുഹൃത്തും ബാലഭാസ്‌കറിന്റെ ബന്ധുവുമായ മധുബാലകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞതനുസരുച്ച് പ്രകാശ് തമ്പിയെ വിളിച്ചു.ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു.എന്നാല്‍ അദ്ദേഹത്തില്‍ നിന്നും നല്ല പ്രതികരണമല്ല തനിക്ക് ലഭിച്ചതെന്നും സോബി പറയുന്നു.താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചില്ല.തുടര്‍ന്ന് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു.പിന്നീട് പത്തു മിനിടിനു ശേഷം പ്രകാശ് തമ്പി തന്നെ തിരിച്ചു വിളിച്ചതിനു ശേഷം പറഞ്ഞു ആറ്റിങ്ങല്‍ സി ഐ വിളിക്കും അപ്പോള്‍ ഇക്കാര്യം മൊഴിയായി കൊടൂക്കുമോയെന്ന് ചോദിച്ചു.കൊടുക്കാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ തന്നെയാരും വിളിച്ചിട്ടില്ലെന്നും സോബി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യം പറയാന്‍ താന്‍ തയാറാണെന്നും സോബി പറഞ്ഞു.ബാലഭാസ്‌കറുടെ മരണത്തില്‍ ഒട്ടേറെ സംശയമുണ്ട്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയും വണ്ടിയുടെ ഡ്രൈവറും രണ്ടുതരത്തിലാണ് പറയുന്നതെന്നും സോബി പറഞ്ഞു

Tags:    

Similar News