കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനം; ബിജെപി പ്രകടനങ്ങള്‍ക്കെതിരേ എറണാകുളത്തും കോഴിക്കോട്ടും കേസ്

കോഴിക്കോട്ട് കണ്ടാലറിയുന്ന 1500 പേര്‍ക്കെതിരേയാണ് കസബ പോലിസ് കേസെടുത്തത്.

Update: 2022-01-17 01:43 GMT

കൊച്ചി/കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള ബിജെപി പരിപാടികള്‍ക്കെതിരേ കേസെടുത്ത് പോലിസ്. പെരുമ്പാവൂരിലും കോഴിക്കോട് മുതലക്കുളം മൈതാനിയിലും നടത്തിയ പരിപാടികള്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

കോഴിക്കോട്ട് കണ്ടാലറിയുന്ന 1500 പേര്‍ക്കെതിരേയാണ് കസബ പോലിസ് കേസെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍പറത്തി ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് പങ്കെടുത്തത്.

എറണാകുളം പെരുമ്പാവൂരിലും നിയന്ത്രണം ലംഘിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. പ്രകടനത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു.

ജനജാഗ്രതാ സദസ്സ് എന്ന പേരില്‍ പോപുലര്‍ഫ്രണ്ടിനെതിരേ പെരുമ്പാവൂരില്‍ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തി പരിപാടിയില്‍ 500ലേറെ പേരാണ് പങ്കെടുത്തത്. നിലവില്‍ 50 പേര്‍ക്ക് മാത്രമാണ് അനുമതി. പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പരിപാടി സംഘടിപ്പിച്ചത്.

Tags:    

Similar News