ഭക്ഷ്യ സുരക്ഷാ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.

Update: 2019-05-15 11:24 GMT

കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന സംസ്ഥാന വ്യാപകമായി 42 ഭക്ഷ്യ സുരക്ഷാ ഓഫിസുകളില്‍ ഒരേ സമയമാണ് പരിശോധന നടത്തുന്നത്. രാവിലെ 11നാണ് റെയ്ഡ് ആരംഭിച്ചത്.വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്ന ഭക്ഷ്യ സാമ്പിളുകള്‍ കൈക്കൂലി വാങ്ങി പരിശോധനക്ക് അയക്കാതെ വ്യാപകമായി അട്ടിമറിക്കുന്നു, പരിശോധനക്ക് ശേഷം ലഭിക്കുന്ന റിപോര്‍ട്ട് പ്രകാരം നിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ക്കെതിരേ പോലും ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നില്ല, പരിശോധനയില്‍ കണ്ടെത്തിയ ഭക്ഷ്യ വസ്തുക്കള്‍ പരിശോധനയില്‍ അപകടകരമാണെന്ന് റിപോര്‍ട്ട് ലഭിച്ചാല്‍ പോലും വിപണിയില്‍ വിറ്റഴിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല, നിയമ പ്രകാരം അഞ്ചു ലക്ഷം വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലും തുച്ഛമായ തുക പിഴ ഈടാക്കി ഉദ്യോഗസ്ഥര്‍ ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിക്കുന്നു തുടങ്ങി ലഭ്യമായ നിരവധി രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് കജട സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തുവാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Tags:    

Similar News