അനധികൃത സ്വത്തു സമ്പാദനം: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് കോടതി

പൊതുമരാമത്ത് സെക്രട്ടറിയായിരിയ്ക്ക 2004 ജനുവരി മുതല്‍ 2014 നവംബര്‍ വരെയുള്ള കാലയളവില്‍ ടി ഒ സൂരജ് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് വിജിലന്‍സ് ജഡ്ജി ബി ബി കലാംപാഷയുടെ ഉത്തരവ്.ഈ കാലയളവിലുള്ള സൂരജിന്റെ യഥാര്‍ഥ വരുമാനമവും സമ്പാദിച്ച വസ്തുക്കളുമാണ് കോടതി പരിശോധിച്ചത്.സൂരജ്,സൂരജിന്റെ ഭാര്യ,മക്കള്‍ എന്നിവരുടെ പേരില്‍ വിവിധ മേഖലകളിലുള്ള സ്ഥലങ്ങള്‍,കെട്ടിങ്ങള്‍,ഗോഡൗണ്‍,ഫ്്‌ളാറ്റ് എന്നിങ്ങനെ 18 ഓളം സ്വത്തുക്കളാണ് ജ്പതി ചെയ്യുന്നത്

Update: 2019-07-09 02:12 GMT

കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെയും ബന്ധുക്കളുടേയും ആസ്തികളും സ്വത്തുക്കളും ജപ്തി ചെയ്യാന് കോടതി ഉത്തരവ്.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിിട്ടത്.പൊതുമരാമത്ത് സെക്രട്ടറിയായിരിയ്ക്ക 2004 ജനുവരി മുതല്‍ 2014 നവംബര്‍ വരെയുള്ള കാലയളവില്‍ ടി ഒ സൂരജ് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് വിജിലന്‍സ് ജഡ്ജി ബി ബി കലാംപാഷയുടെ ഉത്തരവ്.ഈ കാലയളവിലുള്ള സൂരജിന്റെ യഥാര്‍ഥ വരുമാനമവും സമ്പാദിച്ച വസ്തുക്കളുമാണ് കോടതി പരിശോധിച്ചത്.

സൂരജ്,സൂരജിന്റെ ഭാര്യ,മക്കള്‍ എന്നിവരുടെ പേരില്‍ വിവിധ മേഖലകളിലുള്ള സ്ഥലങ്ങള്‍,കെട്ടിങ്ങള്‍,ഗോഡൗണ്‍,ഫ്്‌ളാറ്റ് എന്നിങ്ങനെ 18 ഓളം സ്വത്തുക്കളാണ് ജ്പതി ചെയ്യുന്നത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി ശശിധരനാണ് ഇത് സംബന്ധിച്ച ഹരജി കോടതിയില്‍ നല്‍കിയത്.എളമക്കരയിലുള്ള 6 സെന്റ് സ്ഥലവും 8. 9 സെന്റ് സ്ഥലവും ,വെണ്ണലയിലുള്ള 3300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കൊമേഴ്‌സ്യസ്യല്‍ കെട്ടിടം, 16 സെന്റിലുള്ള ഇരുനില കെട്ടിടം, ഇടക്കൊച്ചിയിലെ രണ്ടര സെന്റ് സ്ഥലം, പതിനഞ്ചര സെന്റ് സ്ഥലം, എളംകുളത്ത് ഫ്‌ലാറ്റ്, ആലങ്ങാടുള്ള 57 സെന്റ് സ്ഥലം, തോട്ടക്കാട്ട് കരയിലെ പത്ത് സെന്റ്്, ആലുവയില്‍ 3 ഗോഡൗണ്‍, പീരുമേട് 25 സെന്റ് സ്ഥലം, ഏരാനല്ലൂര്‍ 10.99 സെന്റ് സ്ഥലം, എറണാകുളം വാഴക്കാലയിലെ 51 സെന്റ് സ്ഥലത്തുള്ള 15000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഗോഡൗണ്‍, എളംകുളത്തെ മറ്റൊരു കെട്ടിടം എന്നിവ ജപ്തി ചെയ്യുന്നവയില്‍ ഉള്‍പ്പെടുന്നു..തിരുവനന്തപുരം കവടിയാറിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഒരു കോടി വിലയുള്ള ഫ്‌ളാറ്റ് കൈമാറുന്നത് കോടതി വിലക്കി. 

Tags:    

Similar News