ഉത്തര്‍പ്രദേശില്‍ വാന്‍ കനാലിലേയ്ക്ക് മറിഞ്ഞ് 7 കുട്ടികളെ കാണാതായി

പിക് അപ് വാനില്‍ സഞ്ചരിച്ചിരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങി വരുന്നതിടെയിലാണ് അപകടം സംഭവിച്ചത്.

Update: 2019-06-20 05:34 GMT

ലഖ്‌നൗ: 29 പേരുമായി സഞ്ചരിച്ച പിക് അപ് വാന്‍ കനാലിലേയ്ക്ക് മറിഞ്ഞ് ഏഴ് കുട്ടികളെ കാണാനില്ല. അതേസമയം, വാനിലുണ്ടായിരുന്ന 22 പേര്‍ നീന്തി രക്ഷപെട്ടു. ലഖ്‌നൗവിനടുത്ത് പടവാ കേഡാ ഗ്രാമത്തിലെ ഇന്ദിര കനാലിലാണ് ഇന്ന് പുലര്‍ച്ചയോടെ സംഭവം നടന്നത്.പിക് അപ് വാനില്‍ സഞ്ചരിച്ചിരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങി വരുന്നതിടെയിലാണ് അപകടം സംഭവിച്ചത്. പിക് അപ് വാനില്‍ യാത്ര ചെയ്തിരുന്നവര്‍ ബരാബങ്കിയ്കടുത്തുള്ള സരായ് പാണ്ഡെ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്.

അതേസമയം, പിക് അപ് വാന്‍ എങ്ങിനെ കനാലിലേക്ക് മറിഞ്ഞു എന്നത് സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നഗര ഭരണസമിതി ഉദ്യോഗസ്ഥരും പൊലിസും അപകടസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കൂടാതെ, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കനാലിന്റെ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം ഉണ്ടാക്കുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ എസ് കെ ഭഗത് പറഞ്ഞു. കനാലില്‍ വീണുപോയവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്.





Tags:    

Similar News