ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സൗദിയോട് ആവശ്യപ്പെട്ട് യുഎസ്

ബന്ധം സാധാരണ നിലയിലാക്കികൊണ്ട് ഇസ്രായേലും യുഎഇയും ബഹ്‌റയ്‌നും തമ്മില്‍ ആഗസ്തില്‍ ഒപ്പുവച്ച വിവാദമായ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി മേഖലയിലെ നയതന്ത്രബന്ധങ്ങളുടെ കാര്യനിര്‍വഹണത്തില്‍ പങ്കാളിയാവാന്‍ പോംപിയോ സൗദി അറേബ്യയോട് അഭ്യര്‍ത്ഥിച്ചു.

Update: 2020-10-15 17:47 GMT

ജിദ്ദ: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് സൗദി അറേബ്യ പരിഗണിക്കുമെന്ന് വാഷിങ്ടണ്‍ പ്രതീക്ഷിക്കുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ബന്ധം സാധാരണ നിലയിലാക്കികൊണ്ട് ഇസ്രായേലും യുഎഇയും ബഹ്‌റയ്‌നും തമ്മില്‍ ആഗസ്തില്‍ ഒപ്പുവച്ച വിവാദമായ അബ്രഹാം ഉടമ്പടിയുടെ ഭാഗമായി മേഖലയിലെ നയതന്ത്രബന്ധങ്ങളുടെ കാര്യനിര്‍വഹണത്തില്‍ പങ്കാളിയാവാന്‍ പോംപിയോ സൗദി അറേബ്യയോട് അഭ്യര്‍ത്ഥിച്ചു.

ഇസ്രയേലുമായുള്ള സംഭാഷണത്തിലേക്കും ചര്‍ച്ചകളിലേക്കും മടങ്ങാന്‍ ഫലസ്തീനെ സൗദി പ്രോല്‍സാഹിപ്പിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പോംപിയോ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് പല മേഖലകളിലും പ്രാദേശിക സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്നും അത് രാജ്യത്തിന്റെ വമ്പിച്ച പുരോഗതിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News