വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് അമേരിക്ക വളരെ വേഗത്തില്‍ പുറത്തുകടക്കുമെന്നും ആവശ്യമെങ്കില്‍ അവര്‍ 'സ്പോട്ട് ഹിറ്റുകള്‍'ക്കായി മടങ്ങിവരുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റോയിട്ടേഴ്സിനോട് പറഞ്ഞു. യുദ്ധത്തെക്കുറിച്ച് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു പ്രതികരണം.
സംഘര്‍ഷം അഞ്ചാം ആഴ്ചയിലെത്തിയിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. പെട്രോള്‍-ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു. മുന്നോട്ടുള്ള വഴി സംബന്ധിച്ച് രാത്രി 9 മണിക്ക് നിശ്ചയിച്ചിട്ടുള്ള പ്രസംഗത്തില്‍ പ്രതികരിക്കുമെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.