ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിനെ കരിമ്പട്ടികയില്‍ പെടുത്താനൊരുങ്ങി യുഎസ്; തിരിച്ചടിച്ച് ഇറാന്‍
ഐആര്‍ജിസിയെ യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെങ്കില്‍ യുഎസ് സൈന്യത്തെ ഇറാന്‍ ഐഎസിനു സമാനമായ തീവ്രവാദ സംഘടനകളുടെ പട്ടികളില്‍ ഉള്‍പ്പെടുത്തുമെന്ന് ഇറാന്‍ പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹിഷ്മത്തുല്ല ഫലാഹ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനിലെ റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിനെ (ഐആര്‍ജിസി) 'തീവ്രവാദ സംഘടന'യായി യുഎസ് മുദ്രകുത്താനൊരുങ്ങുകയാണെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍. ആദ്യമായിട്ടാണ് മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ യുഎസ് ഔദ്യോഗികമായി 'ഭീകര സംഘ'മെന്ന മുദ്രകുത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍, ആഭ്യന്തര മന്ത്രാലയമോ പെന്റഗണോ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം, ഐആര്‍ജിസി യെ യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ യുഎസ് സൈന്യത്തെയും കരിമ്പട്ടികയില്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്‍.ഐആര്‍ജിസിയെ യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെങ്കില്‍ യുഎസ് സൈന്യത്തെ ഇറാന്‍ ഐഎസിനു സമാനമായ തീവ്രവാദ സംഘടനകളുടെ പട്ടികളില്‍ ഉള്‍പ്പെടുത്തുമെന്ന് ഇറാന്‍ പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹിഷ്മത്തുല്ല ഫലാഹ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.