ഇറാഖിലെ ഹിസ്ബുല്ല കമാന്‍ഡറുടെ തലയ്ക്ക് ഒരു കോടി ഡോളര്‍ വിലയിട്ട് യുഎസ്

ഇറാഖിലെ സായുധ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ഇറാഖ് പോരാളികളെ ബശാറുല്‍ അസദ് ഭരണകൂടത്തെ സഹായിക്കാന്‍ സിറിയയിലേക്ക് കടത്താന്‍ സഹായിക്കുകയും ചെയ്‌തെന്നാരോപിച്ച് 2013ല്‍ കൗരത്താനിയെ അമേരിക്ക 'ആഗോള ഭീകരനായി' മുദ്രകുത്തിയിരുന്നു.

Update: 2020-04-11 09:36 GMT

ബഗ്ദാദ്: ആളില്ലാ വിമാനം ഉപയോഗിച്ച് യുഎസ് കൊലപ്പെടുത്തിയ ഇറാനിയന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ കൂട്ടാളിയായിരുന്ന ഹിസ്ബുല്ല കമാന്‍ഡര്‍ ഷെയ്ഖ് മുഹമ്മദ് അല്‍ കൗത്തരാനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ്.

ഇറാഖിലെ സായുധ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ഇറാഖ് പോരാളികളെ ബശാറുല്‍ അസദ് ഭരണകൂടത്തെ സഹായിക്കാന്‍ സിറിയയിലേക്ക് കടത്താന്‍ സഹായിക്കുകയും ചെയ്‌തെന്നാരോപിച്ച് 2013ല്‍ കൗരത്താനിയെ അമേരിക്ക 'ആഗോള ഭീകരനായി' മുദ്രകുത്തിയിരുന്നു.

ജനുവരിയില്‍ ബാഗ്ദാദില്‍ നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡറായിരുന്ന സുലൈമാനി സംഘടിപ്പിച്ച ഇറാന്‍ പിന്തുണയുള്ള അര്‍ധ സൈനിക വിഭാഗങ്ങളുടെ രാഷ്ട്രീയ ഏകോപനം കൗരത്താനി ഏറ്റെടുത്തതായി ഇനാം പ്രഖ്യാപിച്ചുള്ള പ്രസ്താവനയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇറാഖി ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും വിദേശ നയതന്ത്ര ദൗത്യങ്ങളെ ആക്രമിക്കുകയും വ്യാപകമായ സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഇറാഖ് സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഈ സൗകര്യം ഒരുക്കുന്നതായും യുഎസ് ആരോപിച്ചു. 

Tags:    

Similar News