ഏക സിവില്‍കോഡ് നടപ്പാക്കണം; കേന്ദ്രം നിയമം കൊണ്ടുവന്നാല്‍ നിലപാടെടുക്കും-ശിവസേന

Update: 2020-10-28 09:37 GMT

മുംബൈ: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദേശം കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടി അക്കാര്യത്തില്‍ നിലപാടെടുക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഞങ്ങള്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ അത്തരത്തിലുള്ള എന്തെങ്കിലും കൊണ്ടുവന്നാല്‍ ഞങ്ങള്‍ അതേക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷനല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവര്‍ ഏക സിവില്‍ കോഡ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഏക സിവില്‍ കോഡിനെക്കുറിച്ച് പരസ്യമായി ചര്‍ച്ച നടത്തണമെന്ന് ദത്താത്രേയ ഹൊസബാലെ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, ബില്‍ കൊണ്ടുവരാന്‍ സമയമായോ ഇല്ലെയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

    പിഡിപി നേതാവ് മെഹബൂബ മുഫ്തി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 വീണ്ടും നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും റാവത്ത് പറഞ്ഞു.

Uniform Civil Code should be implemented, says Shiv Sena's Sanjay Raut




Tags:    

Similar News