ഇറാനിലെ സ്‌കൂളിനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം: വേഗത്തിലുള്ള അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍
ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രായേല്‍-യുഎസ് സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ വേഗത്തിലുള്ള അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍. ഇറാനിയന്‍ ഗേള്‍സ് സ്‌കൂളിനെതിരേ നടത്തിയ ആക്രമണത്തില്‍ 187 കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 'വളരെ വേഗത്തില്‍' അന്വേഷണം നടത്തണമെന്ന് യുഎന്നിന്റെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് യുഎസിനോട് ആവശ്യപ്പെട്ടു.
'ഞങ്ങള്‍ ആവശ്യപ്പെട്ടത് വ്യക്തമായും വേഗത്തിലുള്ളതും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണങ്ങളാണ്, അത് യുഎസ്എ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു,' ടര്‍ക്ക് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മിനാബിലെ ആക്രമണത്തെക്കുറിച്ച് യുഎസ് 'അന്വേഷിക്കുന്നുണ്ടെന്ന്' യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.