നിലപാട് മാറ്റി ശിവസേന; പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കില്ല

കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതിനെതുടര്‍ന്നാണ് ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ അറിയിച്ചത്.

Update: 2019-12-10 15:16 GMT

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലില്‍ നിലപാട് മാറ്റി ശിവസേന. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറേ പറഞ്ഞു. കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതിനെതുടര്‍ന്നാണ് ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ അറിയിച്ചത്. രാജ്യത്തെ പൌരന്മാരുടെ സംശയങ്ങള്‍ ദുരീകരിക്കേണ്ടതുണ്ടെന്നും ബില്ലില്‍ വ്യക്തത വരും വരെ പിന്തുണക്കില്ലെന്നും ഉദ്ധവ് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വേണമെന്നും താക്കറെ ആവശ്യപ്പെട്ടു.

ശിവസേനയുടെ ആവശ്യങ്ങള്‍ ലോക്‌സഭയില്‍ ബിജെപി വോട്ടിനിട്ട് പരാജയപ്പെടുത്തുകയാണുണ്ടായത്. രാജ്യസഭയില്‍ ആ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബില്ല് പാസാക്കാന്‍ സഹകരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ശിവസേനയുടെ നിലപാട് മാറ്റം രാജ്യസഭയിലും പ്രകടമാവുകയാണെങ്കില്‍ ബില്ല് പാസാക്കാന്‍ ബിജെപി കഷ്ടപ്പെടും.

Tags:    

Similar News