ദ്വിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് തിരിച്ചു

മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ട്രംപ് യാത്രതിരിച്ചത്. ഇന്ത്യയിലെ ജനങ്ങളോടൊത്തു ചേരാന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും പുറപ്പെടുന്നതിനു മുമ്പായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Update: 2020-02-23 16:43 GMT

വാഷിങ്ടണ്‍: ദ്വിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ഭാര്യ മെലാനിയയും ട്രംപിനൊടപ്പമുണ്ട്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ട്രംപ് യാത്രതിരിച്ചത്. ഇന്ത്യയിലെ ജനങ്ങളോടൊത്തു ചേരാന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും പുറപ്പെടുന്നതിനു മുമ്പായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മെലാനിയയെ കൂടാതെ മകള്‍ ഇവാന്‍ക ട്രംപും ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലുണ്ടാവുക. തിങ്കളാഴ്ച ഉച്ചയോടെ അഹമ്മദാബാദില്‍ ട്രംപ് വിമാനം ഇറങ്ങും.

ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് ഗുജറാത്ത്‌കേന്ദ്രസര്‍ക്കാരുകള്‍ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ നമസ്‌തേ ട്രംപ് പരിപാടി, ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം, ഡല്‍ഹിയില്‍ നയതന്ത്രചര്‍ച്ച എന്നിവയാണ് മുപ്പത്താറു മണിക്കൂര്‍ സന്ദര്‍ശനത്തിലെ പ്രധാനപരിപാടികള്‍. ചൊവ്വാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് നയതന്ത്ര ചര്‍ച്ചകള്‍. രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധി സമാധിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം രാഷ്ട്രപതി ഭവനില്‍ നല്‍കുന്ന ആചാരപരമായ സ്വീകരണം ട്രംപ് ഏറ്റുവാങ്ങും.

ഇന്ത്യയിലെത്തുന്ന ട്രംപിനും മെലാനിയ ട്രംപിനും രാജകീയ സ്വീകരണമാണ് ആഗ്രയില്‍ ഒരുക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് അമര്‍ വിലാസ് കൊട്ടാരത്തിലേക്കുള്ള പത്തുകിലോമീറ്റര്‍ നീളംവരുന്ന റോഡിന്റെ പാര്‍ശ്വങ്ങളില്‍ 16,000ത്തോളം ചെടികളാണ്ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വെച്ചത്.ട്രംപ് കടന്നുപോകുമ്പോള്‍ റോഡിന്റെ ഇരുവശത്തും ഇന്ത്യന്‍-അമേരിക്കന്‍ പതാകകളേന്തി കുട്ടികളും വഴിയരികില്‍ അണിനിരക്കും. റോഡിലെ 21 ഇടത്ത് നൃത്തസംഘങ്ങളും അണിനിരക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം നൃത്തരൂപങ്ങളിലൂടെ ഇവര്‍ അവതരിപ്പിക്കും.

നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെയെല്ലാം ഗോശാലകളിലേക്ക് മാറ്റി. നഗരത്തില്‍ നിന്ന് തെരുവുനായ്ക്കളെയും മാറ്റി. താജ്മഹല്‍ സന്ദര്‍ശനത്തില്‍ സഞ്ചാരികള്‍ ഏറ്റവുമധികം നേരിടുന്നത് കുരങ്ങന്മാരുടെ ശല്യമാണ്. ഇവരെ തടയുന്നതിന് വേണ്ടി 125 പോലിസ് ഉദ്യോഗസ്ഥരെയാണ് ടെറസില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. കുരങ്ങന്മാരെ ഭയപ്പെടുത്തുന്നതിനായി അഞ്ച് ഹനുമാന്‍ കുരങ്ങുകളെയും വിന്യസിക്കുന്നുണ്ട്.

Tags:    

Similar News