വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ചര്‍ച്ചകളും യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളും തുടരുന്നതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപം തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനെതിരേ നിരവധി പ്രസ്താവനകളാണ് ട്രംപ് ഇതിനിടെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ് ഫോമില്‍ പങ്കുവച്ചത്. ഇറാന്‍ നേതാക്കള്‍ ഭിന്നതയിലാണെന്നും ആയുധ ശേഷി പൂര്‍ണമായി തകര്‍ന്നെന്നും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു.
'ഇറാന്‍ സാമ്പത്തികമായി തകരുകയാണ്' എന്ന് അവകാശപ്പെട്ടുള്ളതാണ് ട്രംപിന്റെ ഏറ്റവും പുതിയ പോസ്റ്റ്.
ഇറാനെയും ട്രംപിന്റെ യുദ്ധത്തെ വിമര്‍ശിക്കുന്നവരേയും ലക്ഷ്യം വച്ചുള്ള ട്രംപിന്റെ പോസ്റ്റുകളാണ് ഇപ്പോള്‍ നിറയുന്നത്.
'ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു,' ട്രംപ് പറഞ്ഞു. ഇറാന്‍ ''പണത്തിനായി പട്ടിണി കിടക്കുകയാണ്! പ്രതിദിനം 500 മില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്നു'' എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനിയന്‍ 'സൈന്യവും പോലിസും തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നു'. ട്രംപ് കൂട്ടിച്ചേര്‍ത്തു.