ബംഗാളില്‍ തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍
കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു തൃണമൂല്‍ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനായ റിതേഷ് റോയി(45)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ മരിഷ്ദാ സ്വദേശിയായ റിതേഷ് റോയിയെ ഫെബ്രുവരി ഏഴ് മുതലാണ് കാണാതായത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു തൃണമൂല്‍ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഹൂഗ്ലിയിലെ ദാദ്പ്പൂര്‍ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ആകലെയുള്ള ഒരു കുറ്റിക്കാട്ടിലാണ് റിതേഷിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റോയിയുടെ തൊണ്ടയിലും കണ്ണിലും പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിയോഗികളെ കൊലപ്പെടുത്തി പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന അക്രമികള്‍ ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്നും സംസ്ഥാന ഗതാഗത മന്ത്രി സുബേന്ദു അധികാരി പറഞ്ഞു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് ബിശ്വാസ് കഴിഞ്ഞ ആഴ്ചയാണ് വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയോട് അനുബന്ധിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു ബിശ്വാസിന് വെടിയേറ്റത്. തുടര്‍ന്ന് ബിജെപി നേതാവും മുന്‍ റയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.