ഖുര്‍ആന്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി; വസീം റിസ്‌വിക്കെതിരേ ആയിരങ്ങള്‍ തെരുവിലിറങ്ങി

ഞായറാഴ്ച ബഡാ ഇമാംബരയില്‍ ഞായറാഴ്ച ആയിരങ്ങളാണ് പ്രതിഷേധവുമായി തടിച്ച് കൂടിയത്. റിസ്‌വിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സുന്നി- ശിയാ പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടു.

Update: 2021-03-15 08:37 GMT

ലക്‌നോ: വിശുദ്ധ ഖുര്‍ആനില്‍ നിന്ന് 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്ത യുപി ശിയ വഖഫ് ബോര്‍ഡ് മുന്‍ മേധാവി വസീം റിസ്‌വിക്കെതിരെ യുപി തലസ്ഥാനമായ ലഖ്‌നൗവില്‍ വന്‍ പ്രതിഷേധം.

ഞായറാഴ്ച ബഡാ ഇമാംബരയില്‍ ഞായറാഴ്ച ആയിരങ്ങളാണ് പ്രതിഷേധവുമായി തടിച്ച് കൂടിയത്. റിസ്‌വിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സുന്നി- ശിയാ പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇയാളെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കിയതായി മത പണ്ഡിതന്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് ഞായറാഴ്ച ഓള്‍ഡ് സിറ്റിയില്‍ അഭൂതപൂര്‍വമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.ഛോട്ടാ ഇമാംബര മുതല്‍ ടീലെ വാലി മസ്ജിദ് വരെ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും നിരവധി പോലിസുകാരെ വിന്യസിക്കുകയും ചെയ്തിരുന്നു. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളില്‍ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

Tags:    

Similar News