കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ല; ഇത്തരം വര്‍ഗീയവിഷ പ്രചാരണം തള്ളിക്കളയണമെന്ന് ശശി തരൂര്‍

കേരളത്തില്‍ ലവ് ജിഹാദില്ലെന്നും ബിജെപിക്ക് എത്ര 'ലവ് ജിഹാദ്' കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ ചോദിച്ചു.

Update: 2021-04-01 14:08 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ 'ലൗ ജിഹാദ്' പ്രചാരണങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേരളത്തില്‍ ലവ് ജിഹാദില്ലെന്നും ബിജെപിക്ക് എത്ര 'ലവ് ജിഹാദ്' കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ ചോദിച്ചു.

ഇത്തരം വര്‍ഗീയവിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും ഈ വിഷയത്തില്‍ മലയാളികള്‍ വീണു പോകരുത്. വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചാരണ തന്ത്രമാണിതെന്നും കോണ്‍ഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയവിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയാല്‍ 'ലൗ ജിഹാദി'നെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു.

ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്കാ സഭ പറഞ്ഞത്. 'ലൗ ജിഹാദ്' വിഷയത്തില്‍ സംശയങ്ങള്‍ ദുരീകരിക്കപ്പെടണമെന്ന് ജോസ് കെ മാണിയും പറഞ്ഞിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നിലപാട് തങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞ് ജോസ് കെ മാണി മലക്കം മറിഞ്ഞിരുന്നു.

Tags: