നീതി അനന്തമായി നീളരുത്; ചീഫ് ജസ്റ്റിസിനു മറുപടിയുമായി ഉപരാഷ്ട്രപതി

അല്ലാത്തപക്ഷം നിയമം കൈയിലെടുക്കുന്ന അവസ്ഥയുണ്ടാവും

Update: 2019-12-09 01:04 GMT

ന്യൂഡല്‍ഹി: കേസുകളില്‍ നീതി വൈകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തെലങ്കാനയില്‍ ബലാല്‍സംഗക്കേസ് പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍, നീതി തല്‍ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് കരുതുന്നില്ലെന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി തല്‍ക്ഷണം ലഭിക്കില്ലെന്ന് പറഞ്ഞത് ശരിയാവാം. എന്നാല്‍, നീതി അനന്തമായി നീളരുത്. അല്ലാത്തപക്ഷം നിയമം കൈയിലെടുക്കുന്ന അവസ്ഥയുണ്ടാവും. ഇത് എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട വിഷയമാണ്. എല്ലാവരും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. നീതി പ്രതികാരത്തിനു വേണ്ടിയാവരുതെന്നാണു ചീഫ് ജസ്റ്റിസ് ബോബ്‌ഡേയുടെ പരാമര്‍ശം.



Tags:    

Similar News