ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്

Update: 2022-01-23 11:52 GMT

ഹൈദരാബാദ്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഒരാഴ്ച സ്വയം ഐസൊലേഷനില്‍ കഴിയാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റിന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, രാജ്യത്ത് കൊവിഡ് ആശങ്ക തുടരുകയാണ്. എങ്കിലും പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പുതിയതായി 3,33,533 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 525 കൊവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4,171 കുറവ് കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതി അറിയിച്ചു.

Tags:    

Similar News