വന്ദേമാതരം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി

മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്തവർക്ക് പൗരത്വവും ജോലിയും നൽകേണ്ടത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു.

Update: 2020-01-19 09:48 GMT

സൂറത്ത്: വന്ദേമാതരം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും 70 വര്‍ഷം മുമ്പ് അത് നടപ്പാക്കേണ്ടതായിരുന്നുവെന്നും പ്രതാപ് സാരംഗി പറഞ്ഞു. സൂറത്തില്‍ പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

"പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. മാത്രവുമല്ല ഈ രാജ്യങ്ങളിലെ ന്യൂനപക്ഷം മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്. പൗരത്വഭേദഗതി നിയമം 70 വര്‍ഷം മുമ്പ് തന്നെ സംഭവിക്കേണ്ടതായിരുന്നു. രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച നമ്മുടെ പൂര്‍വ്വികരായ നേതാക്കളുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമ ഭേദഗതി", പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

കോണ്‍ഗ്രസ്സ് ചെയ്ത ആ പാപം തങ്ങള്‍ പരിഹരിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദിയെ നാം അതിന് അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികാടിസ്ഥാനത്തിൽ ഇവിടെ വിഭജനം നടന്നില്ല. സാമുദായിക അടിസ്ഥാനത്തിലാണ് വിഭജിച്ചത്. അത് ഒഴിവാക്കാന്‍ ആവുന്നതായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുസ്‌ലിംകൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ആയിരക്കണക്കിന് വർഷങ്ങളായി ഞങ്ങൾ അവരോടൊപ്പം താമസിച്ചെന്നും സാരംഗി പറഞ്ഞു.

മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്തവർക്ക് പൗരത്വവും ജോലിയും നൽകേണ്ടത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. ആ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങൾ നൽകുന്നതിന് ഞങ്ങളുടെ സർക്കാർ സി‌എ‌എ പാസാക്കിയത്. സൗജന്യ വൈദ്യുതിയും വെള്ളവും കൊണ്ടുമാത്രം രാജ്യം വികസിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.  

Tags:    

Similar News