താനൂരിലെ ബിജെപി ആക്രമണം: കുത്തേറ്റ എസ്ഡിപിഐ പ്രവര്‍ത്തകനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ജയിലിലടച്ചു

ബിജെപി ആക്രമണത്തില്‍ ഷാഫിയുടെ കട പൂര്‍ണമായി തകര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത്. ഈ സംഭവത്തില്‍ പ്രതി ചേര്‍ത്താണ് താനൂര്‍ പോലിസ് ഷാഫിയെ റിമാന്റ് ചെയ്ത് ജയിലിലടപ്പിച്ചത്.

Update: 2019-06-09 05:01 GMT

പരപ്പനങ്ങാടി: താനൂരില്‍ വിജയാ ആഹ്ലാദ റാലിക്കിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കുത്തേറ്റ ഫ്രൂട്‌സ് കടയുടമയും, എസ്ഡിപിഐ പ്രവര്‍ത്തകനുമായ യുവാവിനെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ജയിലിലടച്ചു. താനൂര്‍ ഫ്രൂട്‌സ് കടയുടമ ഷാഫിയെയാണ് പോലിസ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. വിജയ ആഘോഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ കടയിലേക്ക് ഇരച്ചെത്തി അക്രമിക്കുകയായിരുന്നു.

മാരകമായി കുത്തേറ്റ ഷാഫിയെ താനൂര്‍ എസ്‌ഐ ആണ് പോലിസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി ആക്രമണത്തില്‍ഷാഫിയുടെ കട പൂര്‍ണമായി തകര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത്. ഈ സംഭവത്തില്‍ പ്രതി ചേര്‍ത്താണ് താനൂര്‍ പോലിസ് ഷാഫിയെ റിമാന്റ് ചെയ്ത് ജയിലിലടപ്പിച്ചത്.

മകനെ അക്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് മൂസയെ എസ്ഡിപിഐക്കാരനായി ചിത്രീകരിച്ച് ജയിലിലടച്ചതും വിവാദമായിരുന്നു. ഹൃദ് രോഗിയായ ഇദ്ദേഹത്തെ നെഞ്ച് വേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തേറ്റഷാഫിയുടെ മൊഴിയുണ്ടായിട്ടും ആക്രമണം അഴിച്ചുവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിന് പകരം രക്ഷപെടുത്താനുള്ള നീക്കമാണ് പോലിസ് നടത്തുന്നത്.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഷാഫിയെ തിരൂര്‍ ജയിലില്‍ റിമാന്റ് ചെയ്തു.

Tags:    

Similar News