ശബരിമല വിശാലബെഞ്ച് രൂപീകരണം: സുപ്രിംകോടതി ഇന്ന് വിധി പറയും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക

Update: 2020-02-10 01:05 GMT

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശാലബെഞ്ച് രൂപീകരണം ചട്ടവിരുദ്ധമാണോ എന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. വിഷയത്തില്‍ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചിരുന്നു. നരിമാന്റെ വാദത്തെ കേരള സര്‍ക്കാരും പിന്തുണച്ചിരുന്നു. പുന:പരിശോധന ഹര്‍ജികളില്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണമെന്നായിരുന്നു നരിമാന്റെ വാദം. അതേസമയം, വിശാല ബെഞ്ച് രൂപീകരണത്തില്‍ തെറ്റില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക. കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയ കോടതി തിങ്കളാഴ്ച വിശാല ബെഞ്ചിലെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുമെന്നും ബുധനാഴ്ച മുതല്‍ അന്തിമവാദം കേള്‍ക്കല്‍ തുടങ്ങുമെന്നും പറഞ്ഞിരുന്നു.

    പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി വിധിക്കുകയാണെങ്കില്‍, ഏറെ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അത് നിര്‍ണായകമായി മാറും.




Tags:    

Similar News