മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട്

ഒരുപാട് ആഗ്രഹങ്ങളും, പ്രതീക്ഷകളമുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നങ്ങളാണ് ജാതി വെറി മൂത്തൊരു അധ്യാപകന്‍ മൂലം നഷ്ടമായിരിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളെയും ഒരേ കണ്ണില്‍ കാണേണ്ട അധ്യാപകര്‍ കൊലയാളികളായി മാറുകയാണ്. ഇത് അനുവദിച്ച് നല്‍കരുത്. പൊതുബോധവും ഇതര വിദ്യാര്‍ഥി സംഘടനകളും ഇതിനെതിരേ ശബ്ദം ഉയര്‍ത്തണം.

Update: 2019-11-13 09:56 GMT

കൊല്ലം: അധ്യാപകന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് അജ്മല്‍ ഹുസൈന്‍ ശൂരനാട് ആവശ്യപ്പെട്ടു.

ആത്മഹത്യ ചെയ്ത ചെന്നെ ഐഐടി ഒന്നാം വര്‍ഷ ബിരുദാനന്തര വിദ്യാര്‍ത്ഥിനിയും, കിളികൊല്ലൂര്‍ സ്വദേശിനിയുമായ ഫാത്തിമാ ലത്തീഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഐടിയിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനും, ഡിപ്പാര്‍ട്ട്‌മെന്റ് തലവനും കൂടിയായ സുദര്‍ശന്‍ പത്മനാഭന്റെ നിരന്തരമുള്ള വര്‍ഗീയ വിവേചനത്തിന് ഇരയായിരുന്നു വിദ്യാര്‍ത്ഥിനി. ഇത് മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് മരണപ്പെടുന്നതിന് മുന്‍പ് ഫാത്തിമ തന്റെ മൊബൈലില്‍ രേഖപ്പെടുത്തിയിരുന്നു. 'തന്റെ പേരാണ് പ്രശ്‌നമെന്നും, മുസ്‌ലിമായതിന്റെ പേരില്‍ താന്‍ നിരന്തരം വിവേചനം നേരിടുന്നുണ്ടെന്നും ഫാത്തിമ പിതാവിനോട് പറഞ്ഞിട്ടുണ്ട്.

പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന ഫാത്തിമ ഐഐടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായിരുന്നു. ഒരുപാട് ആഗ്രഹങ്ങളും, പ്രതീക്ഷകളമുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നങ്ങളാണ് ജാതി വെറി മൂത്തൊരു അധ്യാപകന്‍ മൂലം നഷ്ടമായിരിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളെയും ഒരേ കണ്ണില്‍ കാണേണ്ട അധ്യാപകര്‍ കൊലയാളികളായി മാറുകയാണ്. ഇത് അനുവദിച്ച് നല്‍കരുത്. പൊതുബോധവും ഇതര വിദ്യാര്‍ഥി സംഘടനകളും ഇതിനെതിരേ ശബ്ദം ഉയര്‍ത്തണം.

ചെന്നെ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന പായല്‍ തദ്‌വിക്കും സമാന അവസ്ഥയാണ് നേരിടേണ്ടി വന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കണം. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ അധ്യപകനെതിരേ കൊലകുറ്റത്തിന് കേസെടുക്കണമെന്നും കൂട്ട് നിന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കാംപസ് ഫ്രണ്ടിന്റെ പിന്തുണയും അദ്ദേഹം അറിയിച്ചു.

Tags:    

Similar News