ട്രംപിന്റെ 'സമാധാന പദ്ധതി' അംഗീകരിക്കാന്‍ സമ്മര്‍ദ്ദവുമായി ചില അറബ് രാജ്യങ്ങള്‍; വഴങ്ങാതെ ഫലസ്തീന്‍

നയതന്ത്രബന്ധം സാധാരണനിലയിലാക്കിക്കൊണ്ടുള്ള ഇസ്രയേല്‍-യുഎഇ ധാരണ തള്ളിക്കളയാന്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ ബഹ്‌റൈന്‍ നിരസിച്ചതായി ലെബനാനിലെ അല്‍ മയാദീന്‍ വാര്‍ത്ത ചാനല്‍ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Update: 2020-09-04 17:19 GMT

ലബനാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാക്കിയ 'സമാധാന പദ്ധതി' അംഗീകരിക്കാന്‍ ചില അറബ് രാജ്യങ്ങള്‍ ഫലസ്തീനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വരുന്നതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപോര്‍ട്ട് ചെയ്തു. നയതന്ത്രബന്ധം സാധാരണനിലയിലാക്കിക്കൊണ്ടുള്ള ഇസ്രയേല്‍-യുഎഇ ധാരണ തള്ളിക്കളയാന്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ ബഹ്‌റൈന്‍ നിരസിച്ചതായി ലെബനാനിലെ അല്‍ മയാദീന്‍ വാര്‍ത്ത ചാനല്‍ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അറബ് ലീഗിന്റെ പതിവ് സമ്മേളനത്തില്‍ നയതന്ത്രബന്ധം സാധാരണനിലയിലാക്കിക്കൊണ്ടുള്ള കരാര്‍ തള്ളിക്കൊണ്ടുള്ള നിര്‍ദേശം മുന്നോട്ട് വയ്ക്കണമെന്ന ഫലസ്തീന്റെ ആവശ്യവും ബഹ്‌റെയ്ന്‍ തള്ളിക്കളഞ്ഞിരുന്നു. നൂറ്റാണ്ടിന്റെ ധാരണയെ (ട്രംപിന്റെ സമാധാന കരാര്‍) പ്രോത്സാഹിപ്പിക്കുന്നതിനും നയതന്ത്രബന്ധം സാധാരണനിലയിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും തങ്ങള്‍ ഒരു ഉപാധി മുന്നോട്ട് വയ്ക്കുമെന്നും ബഹ്‌റെയ്ന്‍ പലസ്തീനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

നിശബ്ദമാക്കാനും നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനെ എതിര്‍ക്കുന്നതില്‍നിന്നു തടയാനുമുള്ള ശ്രമങ്ങള്‍ക്കെതിരേയാണ് ഫലസ്തീന്‍ പോരാടുന്നതെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. അറബ് ലീഗില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News