'വീടില്ലാത്തവര്‍ രാജ്യത്ത് ഉണ്ടാവില്ല'; മോദിയുടെ പ്രതിജ്ഞ 'കുത്തിപ്പൊക്കി' സാമൂഹിക മാധ്യമങ്ങള്‍ (വീഡിയോ)

Update: 2022-08-07 06:37 GMT

ന്യൂഡല്‍ഹി: 'ഞാന്‍ എന്റെ മനസ്സില്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു പക്കാ വീട് ഉണ്ടായിരിക്കും. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സ്വന്തമായി ഒരു പക്കാ വീടില്ലാത്ത ഒരു കുടുംബം പോലും രാജ്യത്ത് ഉണ്ടാകില്ല എന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു'. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 നവംബര്‍ 26ന് രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. സംഘപരിവാരവും മാധ്യമങ്ങളും ഏറെ കൊട്ടിഘോഷിച്ച മോദിയുടെ മഹത്തായ പ്രതിജ്ഞ. മോദി രണ്ട് വര്‍ഷം മുമ്പ് നടത്തിയ പ്രസംഗം വീണ്ടും കുത്തിപ്പൊക്കി ട്രോളി കൊല്ലുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

മോദിയുടെ വാഗ്ദാനം നിറവേറാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് ചിലര്‍ പരിഹസിച്ചു. രാജ്യത്ത് സ്വന്തമായി വീടില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇപ്പോഴുമുള്ളതെന്നും അവരുടെ അവസ്ഥക്ക് ഇപ്പോഴും യാതൊരുമാറ്റവുമില്ലെന്നും 'അച്ഛാദിന്‍' പോലെ മോദി ഭരണകൂടത്തിന്റെ നിറവേറാതെ പോയ നൂറുകണക്കിന് വാഗ്ദാനങ്ങളില്‍ ഒന്ന് മാത്രമാണ് ഇതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. 50 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍, അക്കൗണ്ടുകളില്‍ എത്തുന്ന 15 ലക്ഷം തുടങ്ങി നിരവധി വാഗ്ദാനങ്ങളും ട്രോളന്‍മാര്‍ ഇതോടൊപ്പം കുത്തിപ്പൊക്കുന്നുണ്ട്.

Tags:    

Similar News