ജമ്മു കശ്മീരിൽ അക്രമങ്ങൾ വർദ്ധിച്ചതായി റിപോർട്ട്

ആദ്യത്തെ ആറ് മാസങ്ങളിൽ 271 പേർ കൊല്ലപ്പെട്ടതിൽ 43 സിവിലിയന്മാരും 120 തീവ്രവാദികളും 108 ഇന്ത്യൻ സായുധ സേനാംഗങ്ങളും ഉൾപ്പെടുന്നു. പുൽവാമ ആക്രമണം നടന്ന ഫെബ്രുവരിയിൽ 87 പേർ കൊല്ലപ്പെട്ടപ്പോൾ, ഏപ്രിലിലാണ് ഏറ്റവും കുറവ് ആക്രമങ്ങൾക്ക് കശ്മീർ സാക്ഷ്യം വഹിച്ചത്.

Update: 2019-07-30 15:37 GMT

കശ്മീർ: ജമ്മു കശ്മീരിൽ ഈ വർഷത്തെ ആദ്യപകുതിയിൽ അക്രമങ്ങൾ വർദ്ധിച്ചതായി റിപോർട്ട്. കശ്മീരിലെ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ തയാറാക്കിയ റിപോർട്ടിലാണ് കശ്മീർ അശാന്തിയുടെ താഴ്വരയാകുന്നുവെന്ന് അടയാളപ്പെടുത്തുന്നത്. ആദ്യത്തെ ആറുമാസത്തിനിടെ 47 സിവിലയന്മാരാണ് കൊല്ലപ്പെട്ടത്.

ആദ്യത്തെ ആറ് മാസങ്ങളിൽ 271 പേർ കൊല്ലപ്പെട്ടതിൽ 43 സിവിലിയന്മാരും 120 തീവ്രവാദികളും 108 ഇന്ത്യൻ സായുധ സേനാംഗങ്ങളും ഉൾപ്പെടുന്നു. പുൽവാമ ആക്രമണം നടന്ന ഫെബ്രുവരിയിൽ 87 പേർ കൊല്ലപ്പെട്ടപ്പോൾ, ഏപ്രിലിലാണ് ഏറ്റവും കുറവ് ആക്രമങ്ങൾക്ക് കശ്മീർ സാക്ഷ്യം വഹിച്ചത്.

കൊല്ലപ്പെട്ട 43 സിവിലിയന്മാരിൽ 14 പേർ ഇന്ത്യൻ സായുധ സേനയും പൊലീസും കൊലപ്പെടുത്തിയതായി റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. 12 പേർ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ഇപ്പോഴും തെളിവുകൾ ലഭിച്ചിട്ടില്ല. 8 സിവിലിയന്മാർ അതിർത്തിയിലെ ഇന്ത്യ-പാക് സംഘർഷത്തിലാണ് കൊല്ലപ്പെട്ടത്. 5 പേർ സായുധരെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 3 പേർ സ്‌ഫോടനത്തെത്തുടർന്നാണ് മരിച്ചത്. കൊല്ലപ്പെട്ട 43 സിവിലിയന്മാരിൽ 9 പേർ പ്രായപൂർത്തിയാകാത്തവരാണ്.

അതേസമയം ജമ്മു കാശ്മീരില്‍ 10,000 സൈനികരെ കൂടുതല്‍ വിന്യസിച്ചു. കേന്ദ്ര സര്‍ക്കാരിൻറെ തീരുമാനം വരാന്‍ പോകുന്ന കടുത്ത നടപടികള്‍ക്ക് മുന്നോടിയായി എടുത്തതാണെന്ന സംശയവുമായി സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. കശ്മീരിൻറെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുന്നോടിയാണ് കൂടുതല്‍ സൈന്യത്തെ സംസ്ഥാനത്ത് വിന്യസിക്കുന്നതെന്നാണ് ആരോപണം.

Tags:    

Similar News