പ്രധാനമന്ത്രി കര്‍ഷകരെ ബഹുമാനിക്കണം: മോദിയെ കടന്നാക്രമിച്ച് ശിവസേനാ മുഖപത്രം

'സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് കര്‍ക്കശവും അച്ചടക്കവുമുള്ള ഒരു പ്രക്ഷോഭം നടന്നത്. ഈ കര്‍ഷകരുടെ ധൈര്യവും ധാര്‍ഷ്ട്യവും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യണം. കാര്‍ഷിക നിയമം റദ്ദാക്കി അവരെ ബഹുമാനിക്കണം,

Update: 2021-01-14 05:27 GMT

മുംബൈ: വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടേയും കര്‍ഷക പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് ശിവസേനാ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗം. വിവാദ നിയമങ്ങള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടും കര്‍ഷകര്‍ സമരം തുടരുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

'നോക്കൂ, കര്‍ഷകരുടെ അഹങ്കാരം, അവര്‍ സുപ്രിം കോടതിയെ പോലും ശ്രദ്ധിക്കുന്നില്ല' എന്നു തുടരുന്ന കര്‍ഷക സമരം ചൂണ്ടിക്കാട്ടി ഇനി സര്‍ക്കാര്‍ ആരോപിക്കുമെന്നും സാമ്‌ന കുറ്റപ്പെടുത്തി.

പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്ന സുപ്രിംകോടതി നിയോഗിച്ച സമിതി കാര്‍ഷിക നിയമങ്ങള്‍ക്കായി വാദിച്ചവരാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ വാദികള്‍ നുഴഞ്ഞുകയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ഞെട്ടിപ്പിക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.

'സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് കര്‍ക്കശവും അച്ചടക്കവുമുള്ള ഒരു പ്രക്ഷോഭം നടന്നത്. ഈ കര്‍ഷകരുടെ ധൈര്യവും ധാര്‍ഷ്ട്യവും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യണം. കാര്‍ഷിക നിയമം റദ്ദാക്കി അവരെ ബഹുമാനിക്കണം, അങ്ങിനെയാണെങ്കില്‍ പ്രധാനമന്ത്രി മോദി ഇന്നത്തേതിനേക്കാള്‍ വലുതായിത്തീരും. മോദി, വലുതാകൂ! 'ശിവസേന മുഖപത്രം പറഞ്ഞു.

Tags:    

Similar News