രേഷ്മ നിഷാന്തും ഷാനിലയും വീണ്ടും ശബരിമലയിലേക്ക്; പൊലിസ് മടക്കി അയച്ചു

ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും നിലയ്ക്കലെത്തിയത്. ഉടനെ ഇവരെ പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.

Update: 2019-01-19 01:40 GMT

ശബരിമല: കഴിഞ്ഞ ബുധനാഴ്ച ശബരിമല കയറുന്നതിനിടെ പ്രതിഷേധക്കാര്‍ തടഞ്ഞ് ദര്‍ശനം നടത്താനാവാതെ തിരിച്ചിറങ്ങിയ യുവതികള്‍ വീണ്ടും മല കയറാന്‍ എത്തി. കണ്ണൂര്‍ സ്വദേശി രേഷ്മ നിഷാന്തും ഷാനിലയുമാണ് നിലയ്ക്കലെത്തിയത്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പോലിസ് യുവതികളെ മടക്കി അയച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും നിലയ്ക്കലെത്തിയത്. ഉടനെ ഇവരെ പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടക്കി അയക്കുകയായിരുന്നു. നേരത്തെ ദര്‍ശനത്തിനെത്തിയ ഇരുവരെയും നിര്‍ബന്ധിച്ച് തിരിച്ചിറക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും ശബരിമല ദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നിരാഹാരവും ആരംഭിച്ചിരുന്നു. നാളെ ശബരിമല നട അടക്കാനിരിക്കേയാണ് ഇരുവരും വീണ്ടുമെത്തിയത്. സുരക്ഷ ഒരുക്കിയാല്‍ ശബരിമലയില്‍ പോകുമെന്ന് എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയ യുവതികളിലൊരാളാണ് രേഷ്മ. മണ്ഡലകാലത്ത് ദര്‍ശനത്തിനായി മാല ഇട്ടിരിക്കുകയാണെന്നും എന്നാല്‍ അവിടുത്തെ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമെ ദര്‍ശനത്തിന് എത്തുകയുളളൂവെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News