പരിശീലനത്തിന്റെ മറവില്‍ ലൈംഗിക പീഡനം; കായികാധ്യാപകന്‍ അറസ്റ്റില്‍

കരകുളം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ ബോബി സി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്

Update: 2019-11-23 01:51 GMT

തിരുവനന്തപുരം: പരിശീലനത്തിന്റെ മറവില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കരകുളം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ ബോബി സി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. തലസ്ഥാന നഗരത്തിലെ കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അധ്യാപകനാണ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്. ഇദ്ദേഹം പരിശീലനത്തിന്റെ മറവില്‍ ആണ്‍കുട്ടികളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്‌തെന്നു കാണിച്ച് പത്തിലേറെ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. സംഭവശേഷം ഒളിവിലായിരുന്ന ബോബിയെ പോക്‌സോ നിയമപ്രകാരമാണ് പോലിസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് കുട്ടികള്‍ പീഡനവിവരം വ്യക്തമാക്കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പോലിസിലും വിവരം അറിയിക്കുകയായിരുന്നു.




Tags:    

Similar News