റഷ്യന്‍ സര്‍വകലാശാലയില്‍ വെടിവയ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ വിദ്യാര്‍ഥി

തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഏകദേശം 1,300 കിലോമീറ്റര്‍ (800 മൈല്‍) കിഴക്കുള്ള പെര്‍മ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ തിങ്കളാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്.

Update: 2021-09-20 10:22 GMT
മോസ്‌കോ: റഷ്യന്‍ നഗരമായ പെര്‍മിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെട്ടതായി നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ലോ എന്‍ഫോഴ്‌സമെന്റ് ഏജന്‍സി. തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഏകദേശം 1,300 കിലോമീറ്റര്‍ (800 മൈല്‍) കിഴക്കുള്ള പെര്‍മ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ തിങ്കളാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെച്ചയാള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥികള്‍ കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നും എടുത്തുചാടുന്നതിന്റേയും ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ആക്രമണത്തില്‍ കുറഞ്ഞത് ആറുപേര്‍ക്ക് പരിക്കേറ്റതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. പരിക്കുകളുടെ കാഠിന്യം വ്യക്തമല്ല. 14 പേര്‍ക്ക് പരിക്കേറ്റതായി പെര്‍മ് മേഖലയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.




Tags:    

Similar News