തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ കരുത്ത് തെളിയിക്കും: പി അബ്്ദുല്‍ മജീദ് ഫൈസി

ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ എസ്ഡിപിഐയ്ക്കു ശേഷിയുണ്ട്, അത് പ്രായോഗികമായി ചെയ്തുകൊണ്ടിരിക്കുകയാണ്

Update: 2019-04-23 06:05 GMT

മലപ്പുറം: എസ്ഡിപിഐയുടെ രാഷ്ട്രീയ സന്ദേശവും പ്രസക്തിയും കൃത്യമായി തെളിയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് എസ്ഡിപിഐ മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥിയും സംസ്ഥാന അധ്യക്ഷനുമായ പി അബ്്ദുല്‍മജീദ് ഫൈസി പറഞ്ഞു. മലപ്പുറം പുല്ലൂര്‍ സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ വളരെയധികം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുഖ്യഅജണ്ട. ദേശീയതലത്തില്‍ നൂറോളം മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ ശേഷിയുണ്ടെങ്കിലും കേവലം 14 മണ്ഡലങ്ങളില്‍ മാത്രമാണ് മല്‍സരിക്കുന്നത്. രാജ്യത്തെ മൊത്തം 96 മണ്ഡലങ്ങളില്‍ ബിജെപിയെ മാറ്റിനിര്‍ത്തുന്നതിന് ആവശ്യമായ പ്രത്യേക ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി രണ്ടാംസ്ഥാനത്ത് എത്താന്‍ പോലും സാധ്യതയില്ലാത്ത സ്ഥലത്താണ് എസ്ഡിപിഐ മല്‍സരിക്കുന്നത്. മുസ്‌ലിംലീഗ് പോലും കേരളത്തിനു പുറത്ത് ശിവസേന പോലെയുള്ള സംഘപരിവാര്‍ പാര്‍ട്ടികള്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് മല്‍സരിക്കുന്നത്. ഇത്തരത്തില്‍ ബിജെപി വിരോധം പറയുന്ന പല പാര്‍ട്ടികളും ഇത്തരത്തില്‍ വൈരുധ്യാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ എസ്ഡിപിഐയ്ക്കു ശേഷിയുണ്ട്, അത് പ്രായോഗികമായി ചെയ്തുകൊണ്ടിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ ബിജെപി-ആര്‍എസ്എസിന്റെ ഭീകരത അവസാനിപ്പിക്കണമെങ്കില്‍ എസ്ഡിപിഐ ജയിക്കണം. മലപ്പുറത്തെ നിലവില്‍ പ്രതിനിധീകരിച്ചു കൊണ്ടിരിക്കുന്നവര്‍ ബിജെപിക്കെതിരേ ഒരക്ഷരവും ഉരിയാടുന്നില്ലെന്നു മാത്രമല്ല, ബിജെപിക്കെതിരേ സംസാരിക്കാന്‍ ആവശ്യമുള്ളപ്പോള്‍ പാര്‍ലിമെന്റില്‍ പോലും എത്താത്ത സാഹചര്യമാണുള്ളതെന്നും അബ്്ദുല്‍ മജീദ് ഫൈസി പറഞ്ഞു.



Tags:    

Similar News