രാമനവമിയുടെ മറവില്‍ ഹിന്ദുത്വ കലാപം: ജന്ദര്‍ മന്ദറില്‍ എസ്ഡിപിഐ പ്രതിഷേധം

Update: 2022-04-16 12:53 GMT

ന്യൂഡല്‍ഹി: രാമനവമി ദിനത്തോടനുബന്ധിച്ച് ഹിന്ദുത്വ ഭീകരര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ മുസ്‌ലിം വംശഹത്യാ നീക്കങ്ങള്‍ക്കെതിരെ എസ്ഡിപിഐ ഡല്‍ഹിയില്‍ ജന്ദര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആര്‍എസ്എസ്സിന്റെ വംശഹത്യാ നീക്കങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡല്‍ഹിയെ പ്രതിഷേധം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സമയം അരങ്ങേറിയ കലാപം പെട്ടെന്നുണ്ടായ സംഭവമല്ലെന്നും തികച്ചും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും എസ്ഡിപിഐ ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ഡോ.അയാ ഖാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള കപില്‍ മിശ്രയുടെ ആസൂത്രണത്തോടെയാണ് ഖാര്‍ഗോണില്‍ കലാപം അരങ്ങേറിയതെന്നും കപില്‍ മിശ്ര പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ മുസ് ലിംകളുടെ വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടെന്നും ഡല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റ് ഷഹീന്‍ കൗഷര്‍ പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ വീടുകളും ദര്‍ഗകളും മസ്ജിദുകളും വ്യാപാരസ്ഥാപനങ്ങളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണെന്നും കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം പോലിസും സര്‍ക്കാരും മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ട് അവരുടെ വീടുകള്‍ തകര്‍ക്കുകയാണെന്നും ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഹാസിം മാലിക് പറഞ്ഞു. ഹിന്ദുത്വ വംശഹത്യ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സംസ്ഥാന ഖജാഞ്ചി ഫരീദ്, സെക്രട്ടറി നഫീസ് സിദ്ദീഖി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: