നേതാക്കളുടെ അറസ്റ്റ്; എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, പോലിസ് ജലപീരങ്കി പ്രയോഗിച്ചു
മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുന്നില്‍ പോലിസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച ജനനേതാക്കളെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുന്നില്‍ പോലിസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷെബീര്‍ ആസാദ്, ജില്ലാ ട്രഷറര്‍ ജലീല്‍ കരമന നേതൃത്വം നല്‍കി.
കൂട്ട അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ദേശീയ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി.
