സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ എസ്ഡിപിഐ കാംപയിന് തുടക്കം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5000 പൊതു പരിപാടികളും വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവും ഇതിന്റെ ഭാഗമായി നടത്തും.

Update: 2020-01-11 16:53 GMT

ന്യൂഡല്‍ഹി: 'രേഖകള്‍ കാണിക്കില്ല' എന്ന മുദ്രാവാക്യവുമായി സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയുടെ യഥാര്‍ത്ഥ വസ്തുതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ രാജ്യ വ്യാപക കാംപയിനുമായി എസ്ഡിപിഐ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5000 പൊതു പരിപാടികളും വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവും ഇതിന്റെ ഭാഗമായി നടത്തും. വിവേചനപരവും ഭിന്നിപ്പിക്കുന്നതുമായ നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും ആര്‍എസ്എസിന്റേയും ബിജെപിയുടേയും വ്യാഖ്യാനങ്ങളും തമ്മിലുള്ള വൈരുധ്യം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം നീക്കുകയും ബിജെപിയുടെ അസത്യ പ്രചാരണം തുറന്നു കാട്ടലുമാണ് കാംപയിനിലൂടെ ലക്ഷ്യമിടുന്നത്.

ഡല്‍ഹിയിലെ എസ്ഡിപിഐ ആസ്ഥാനത്ത് ശനിയാഴ്ച വൈകീട്ട് നാലിന് നടന്ന ചടങ്ങില്‍ കാംപയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫെയ്‌സി നിര്‍വഹിച്ചു.


Tags:    

Similar News