സിഎഎ ഉടന്‍ പിന്‍വലിക്കുക; റെയില്‍വേ സ്‌റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Update: 2024-03-12 01:18 GMT

കോഴിക്കോട്: സിഎഎ ഭരണഘടനാ വിരുദ്ധം, ഉടന്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമര രാത്രിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി കൊയിലാണ്ടി, വടകര റെയില്‍വേ സ്‌റ്റേഷനുകളിലേക്കും കോഴിക്കോട് നഗരത്തിലും പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ടി അബ്ദുല്‍ ഖയ്യും, ശറഫുദ്ധീന്‍ വടകര, മണ്ഡലം പ്രസിഡന്റുമാരായ ഷംസീര്‍ ചോമ്പാല(വടകര), സകരിയ(കൊയിലാണ്ടി), മുഹമ്മദ് ഷിജി(കോഴിക്കോട് സൗത്ത്), സി ടി അഷ്‌റഫ്(തിരുവമ്പാടി), കെ പി സാദിഖ്(കുറ്റിയാടി), ഷാനവാസ് മാത്തോട്ടം(ബേപ്പൂര്‍) നേതൃത്വം നല്‍കി.

Tags:    

Similar News