പെരുന്നാള്‍ വസ്ത്രമണിഞ്ഞുള്ള ഫോട്ടോ അയക്കാനാവശ്യപ്പെട്ട പ്രിന്‍സിപ്പലിനെതിരേ വിഎച്ച്പിയുടെ പരാതിയില്‍ കേസ്

സ്‌കൂള്‍ ആക്റ്റിവിറ്റിയുടെ ഭാഗമായി ഫോട്ടോ അയക്കാന്‍ ആവശ്യപ്പെട്ട പ്രയാഗ്‌രാജിലെ ന്യായ നഗര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബുഷ്‌റ മുസ്തഫക്കെതിരേയാണ് വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയില്‍ പോലിസ് കേസെടുത്തത്.

Update: 2022-05-06 14:15 GMT

ലഖ്‌നൗ: പെരുന്നാള്‍ ദിനത്തിലെ പുതുവസ്ത്രമണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ കുട്ടികളോട് മൊബൈലില്‍ അയക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ ഉത്തര്‍ പ്രദേശ് പോലിസ് കേസെടുത്തു. സ്‌കൂള്‍ ആക്റ്റിവിറ്റിയുടെ ഭാഗമായി ഫോട്ടോ അയക്കാന്‍ ആവശ്യപ്പെട്ട പ്രയാഗ്‌രാജിലെ ന്യായ നഗര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബുഷ്‌റ മുസ്തഫക്കെതിരേയാണ് വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയില്‍ പോലിസ് കേസെടുത്തത്.

ഐപിസി സെക്ഷന്‍ 153എ (ഇരു സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ, ഐടി നിയമത്തിലെ സെക്ഷന്‍ 67 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഹൈന്ദവ ആഘോഷങ്ങളായ ദീപാവലി, ദസറ തുടങ്ങിയവയ്ക്കും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ വേളകളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനാണ് വിദ്യാര്‍ത്ഥികളുമായി പങ്കിട്ട നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

Tags:    

Similar News