മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രിംകോടതി

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബര്‍ അഹ്മദ് പീര്‍സാദെ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Update: 2019-10-25 11:39 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ മസ്ജിദുകളിലും മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബര്‍ അഹ്മദ് പീര്‍സാദെ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പള്ളിയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ ഹരജിയില്‍ സ്ത്രീ പള്ളി പ്രവേശനത്തിന് അധികാരികള്‍ക്കും വഖ്ഫ് ബോര്‍ഡ് പോലുള്ള മുസ്‌ലിം സംഘടനകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News