മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുകളെ അപലപിച്ച് സൗദി

വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പ്രവാചകനെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച ഫഞ്ച് അധ്യാപകന്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച് എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും രാജ്യം അപലപിക്കുന്നതായി സൗദി പ്രസ്താവനയില്‍ അറിയിച്ചു.

Update: 2020-10-28 11:43 GMT

ജിദ്ദ:പ്രവാചകന്‍ മുഹമ്മദ് നബിയെ പരിഹസിച്ച് കൊണ്ടുള്ള ഫ്രഞ്ച് കാര്‍ട്ടൂണുകളെ ശക്തമായി അപലപിച്ച സൗദി അറേബ്യ. എന്നാല്‍ ഫ്രഞ്ച് ഉല്‍പ്പന്ന ബഹിഷ്‌ക്കരണത്തിനുള്ള ആഹ്വാനങ്ങളെ സൗദി പിന്തുണയ്ക്കുന്നില്ലെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പ്രവാചകനെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച ഫഞ്ച് അധ്യാപകന്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച് എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും രാജ്യം അപലപിക്കുന്നതായി സൗദി പ്രസ്താവനയില്‍ അറിയിച്ചു.

ഒരു അറബ് രാജ്യവും ഫ്രഞ്ച് ഉല്‍പ്പന്ന ബഹിഷ്‌ക്കരണത്തെ ഔദ്യോഗികമായി പിന്തുണച്ചിട്ടില്ലെങ്കിലും ഖത്തറിലെയും കുവൈത്തിലെയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിരവധി ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ഒഴിവാക്കാനും ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും സംരക്ഷിക്കാനും ഒമാന്‍ മുഫ്തി മുസ്‌ലിംകളോട് ആഹ്വാനം ചെയ്തിരുന്നു. സ്വീകാര്യമായതിനപ്പുറമുള്ള അമിതമായ പ്രതികരണം വിദ്വേഷ പ്രചാരകര്‍ക്കായിരിക്കും ഗുണം ചെയ്യുകയെന്ന് സൗദി ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗ് മേധാവി മുഹമ്മദ് അല്‍ ഇസ്സയെ ഉദ്ധരിച്ച് സൗദി അറേബ്യന്‍ ദിനപത്രമായ അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News