പെണ്‍കുട്ടികളുടെ അനാഥ മന്ദിരത്തില്‍ അതിക്രമം: അന്വേഷണത്തിന് ഉത്തരവിട്ട് സൗദി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ പോലിസുകാര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ അതിക്രമം അഴിച്ചുവിട്ട സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വന്‍ പ്രതിഷേധമുയരുകയും ചെയ്തതിനു പിന്നാലെയാണ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

Update: 2022-09-01 14:45 GMT

റിയാദ്: തെക്ക്പടിഞ്ഞാറന്‍ അസീര്‍ പ്രവിശ്യയിലെ സ്ത്രീകളുടേയും കുട്ടികളുടേയും അനാഥ മന്ദിരത്തില്‍ നടന്ന അതിക്രമത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ഭരണകൂടം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ പോലിസുകാര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ അതിക്രമം അഴിച്ചുവിട്ട സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വന്‍ പ്രതിഷേധമുയരുകയും ചെയ്തതിനു പിന്നാലെയാണ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

അസീര്‍ ഗവര്‍ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ അല്‍സൗദിന്റെ ഉത്തരവിനെത്തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് പ്രവിശ്യാ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിവിലിയന്‍ യൂണിഫോം ധരിച്ച നിരവധി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ടേസറും ബെല്‍റ്റും വടിയും ഉപയോഗിച്ച് ഓടിക്കുന്നതും ആക്രമിക്കുന്നതുമായി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മോശം ജീവിത സാഹചര്യത്തില്‍ പ്രതിഷേധിച്ച് ഖമീസ് മുഹൈത്തില്‍ സ്ഥിതി ചെയ്യുന്ന അനാഥാലത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. ഒരു വീഡിയോയില്‍, ഒരു സ്ത്രീയെ മൂന്ന് പുരുഷന്മാര്‍ അറസ്റ്റുചെയ്യാനായി തടഞ്ഞുനിര്‍ത്തുന്നതും മറ്റൊരാള്‍ തന്റെ ബെല്‍റ്റ് ഉപയോഗിച്ച് അവളെ മര്‍ദിക്കുന്നതും കാണാം.

Tags:    

Similar News