സംഘപരിവാര്‍ ആക്രമണം; പോലിസ് നിഷ്‌ക്രിയമാവരുതെന്ന് എസ് ഡിപി ഐ

Update: 2020-03-15 13:36 GMT

പാലക്കാട്: വാളയാര്‍ കനാല്‍ പിരിവില്‍ സാമുദായിക അധിക്ഷേപം നടത്തി മുസ് ലിം കുടുംബത്തെ ക്രൂരമായി ആക്രമിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ക്കെതിരേ നിഷ്‌ക്രിയത്വം വെടിഞ്ഞ് ശക്തമായ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്ന് എസ് ഡിപി ഐ ആവശ്യപ്പെട്ടു. കാലങ്ങളായുള്ള വര്‍ഗീയ അധിക്ഷേപം തുടരുന്നതിനിടെയാണ് സംഘപരിവാര്‍ കലാപകാരികള്‍ ശാരീരിക ആക്രമണവും നടത്തിയിരിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നാല് മുസ് ലിം ചെറുപ്പക്കാരെയും രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീയെയുമാണ് പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ മുസ് ലിംകള്‍ക്കെതിരെയുള്ള കൈയേറ്റങ്ങളും അതിക്രമണങ്ങളും വര്‍ധിച്ചു വരികയാണ്. മാസങ്ങള്‍ക്ക് മുമ്പ് എലപ്പുള്ളിയില്‍ സമാനമായ ആക്രമണം നടന്നത് ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹകിന്റെ നേതൃത്വത്തിലായിരുന്നു. നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന സംഘപരിവാര്‍ ഭീകരതക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ആവശ്യപ്പെട്ടു.



Tags: