രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസിന് ക്ഷണം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന് സമസ്ത

Update: 2023-12-30 10:56 GMT

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഓരോ നയം ഉണ്ടാകുമെന്നും അതനുസരിച്ച് അവര്‍ നിലപാടെടുക്കട്ടെയെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. അതാതു രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നയം അനുസരിച്ച് ക്ഷണം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. സമസ്തയ്ക്ക് അതില്‍ അഭിപ്രായം പറയേണ്ടതില്ല. പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. അതെല്ലാം അവരുടെ തീരുമാനം മാത്രമാണ്. സുപ്രഭാതം പത്രത്തിലെ ലേഖനം സമസ്തയുടെ നിലപാട് അല്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സമസ്ത മുഴുവന്‍ പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്ത നേതൃയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News