മകളെ ശല്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി; പിതാവും മകനും അറസ്റ്റില്‍

Update: 2019-09-16 07:44 GMT

മുസഫര്‍നഗര്‍: മകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകനായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. സ്വാമി കല്യാണ്‍ദേവ് ഡിഗ്രി കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് പങ്കജ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മകളെ പങ്കജ് ശല്യം ചെയ്തിരുന്നുവെന്നും സഹിക്കാനാവാതെ വന്നപ്പോഴാണ് കൊലപ്പെടുത്തിയതെന്നും പിടിയിലായ പിതാവ് പറഞ്ഞു. മക്കളായ മോനുവും പ്രമോദും കൊലപാതകത്തില്‍ കൂട്ടുനിന്നെന്നും പിതാവ് പോലിസിനോട് പറഞ്ഞു. ഇന്നലെയാണ് ഹര്‍സൗലി ഗ്രാമത്തിലെ വനമേഖലയില്‍ നിന്ന് പങ്കജിന്റെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ഇന്നലെ വൈകീട്ട് പോലിസ് യുവതിയുടെ പിതാവിനെയും മകന്‍ മോനുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പ്രതിയായ പ്രമോദിനെ ഇതുവരെ കണ്ടെത്താനായില്ല.

Tags:    

Similar News