കൊല്ലം മണ്ഡലത്തില്‍ യുഡിഎഫ്-ആര്‍എസ്എസ് രഹസ്യധാരണ: കോടിയേരി

കൊല്ലം മണ്ഡലത്തില്‍ യുഡിഎഫും ആര്‍എസ്എസും തമ്മില്‍ രഹസ്യധാരണയെന്ന് കോടിയേരി ബാലകൃഷണന്‍. ഒരു സാമുദായ നേതാവാണ് സഖ്യത്തിന് ഒത്താശ ചെയ്യുന്നത്.

Update: 2019-02-08 11:46 GMT

-വീണ്ടും കോലീബി സഖ്യം

ന്യൂഡല്‍ഹി: കൊല്ലം മണ്ഡലത്തില്‍ യുഡിഎഫും ആര്‍എസ്എസും തമ്മില്‍ രഹസ്യധാരണയെന്ന് കോടിയേരി ബാലകൃഷണന്‍. ഒരു സാമുദായ നേതാവാണ് സഖ്യത്തിന് ഒത്താശ ചെയ്യുന്നത്. സി പി എമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ചെന്നിത്തലയുടെ ആരോപണം 2019ലെ ഏറ്റവും വലിയ നുണയെന്നും കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

വീണ്ടും കോലീബി സഖ്യത്തിന് കളമൊരുങ്ങുന്നതായും അദ്ദേഹം ആരോപിച്ചു. പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ഭരണം അട്ടിമറിക്കാന്‍ ബിജെപിയും യുഡിഎഫും നീക്കം നടത്തുന്നുണ്ട്. ഇത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി രഹസ്യ സഖ്യത്തിനുള്ള മുന്നോടിയാണ്. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വമോ കോണ്‍ഗ്രസ് നേതൃത്വമോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സഖ്യത്തിന് അവര്‍ അംഗീകാരം കൊടുത്തു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ശബരിമല വിഷയത്തില്‍ പദ്മകുമാറിനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സാവകാശ ഹരജിക്ക് ഇനി പ്രസക്തിയില്ല. കഴിഞ്ഞ മണ്ഡലകാലത്തിന് വേണ്ടിയായിരുന്നു സാവകാശം തേടിയത്. ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ പദ്മകുമാറിന് ആശയക്കുഴപ്പമില്ലെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.  

Tags: