കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: റിജില്‍ മാക്കുറ്റി

Update: 2021-09-04 02:23 GMT

കോഴിക്കോട്: ആര്‍എസ്എസ് ആണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും മോദിയുടെ പ്രിയപ്പെട്ടവന്‍ പിണറായി ആകുന്നത് ഇങ്ങനെ ഒക്കെയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. യുപിയിലെ വിദ്യാഭ്യാസ വകുപ്പില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നത് പോലെയാണ് പിണറായി ഭരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലും ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന് ഭീഷണിയോ എന്ന ചോദ്യം കേരളത്തില്‍ നടക്കുന്ന +2 തുല്ല്യതാ പരീക്ഷയുടെ ചോദ്യപേപ്പറില്‍ വന്ന ചോദ്യമാണ്.

സംഘികളാണോ ചോദ്യം തയ്യാറാക്കാന്നതെന്നും റിജില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. കണ്ണൂര്‍ സര്‍വ്വകലാശയില്‍

ഗാന്ധിയെയും , നെഹ്‌റുവിനെയും ഒതുക്കി ഗോള്‍വാക്കറിനെയും , സവര്‍ക്കറെയും പുല്‍കി കൊണ്ടുള്ള സിലബസ് വന്നിരിക്കുന്നു. കേരളത്തില്‍ ഇടത് പക്ഷം സംഘ പരിവാറിന്റെ ഏജന്റായി മാറിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

RSS ആണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിക്കുന്നത് മോദിയുടെ പ്രിയപ്പെട്ടവന്‍ പിണറായി ആകുന്നത് ഇങ്ങനെ ഒക്കെയാണ്.

BJP ഭരിക്കുന്ന ഗുജറാത്തിലെയും യു പിയിലെയും വിദ്യാഭ്യാസ വകുപ്പില്‍ RSS അജണ്ട നടപ്പാക്കുന്നത് പോലെയാണ് പിണറായി ഭരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലും RSS അജണ്ട നടപ്പാക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന് ഭീഷണിയോ എന്ന ചോദ്യം കേരളത്തില്‍ നടക്കുന്ന +2 തുല്ല്യതാ പരീക്ഷയുടെ

ചോദ്യപേപ്പറില്‍ വന്ന ചോദ്യമാണ്. സംഘികളാണോ ചോദ്യം തയ്യാറാക്കുന്നത്?. അതുപോലെ കണ്ണൂര്‍ സര്‍വ്വകലാശയില്‍

ഗാന്ധിയെയും , നെഹ്‌റുവിനെയും ഒതുക്കി ഗോള്‍വാക്കറിനെയും , സവര്‍ക്കറെയും പുല്‍കി കൊണ്ടുള്ള

സിലബസ് വന്നിരിക്കുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല തലശേരി ബ്രണ്ണന്‍ കോളേജില്‍ പുതുതായി ആരംഭിച്ച എം എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമെസ്റ്റര്‍ തീംസ് ഇന്ത്യന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന് ആര്‍ എസ് എസ് സ്വഭാവം. പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലുമാണ് വിചിത്ര സിലബസ് തയാറാക്കിയിരിക്കുന്നത്. വിഡി സവര്‍ക്കറുടെ ഹിന്ദുത്വ ആശയവും , ഗോള്‍ വാക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സും പ്രത്യേകം ഇടം പിടിച്ചപ്പോള്‍ ഗാന്ധിയന്‍ ചിന്തകളായ സത്യാഗ്രഹ , അഹിംസ, ട്രസ്റ്റിഷിപ്പ് , പഞ്ചായത്ത് രാജ് ആശയങ്ങളൊ , ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സെക്കുലറിസത്തെ പറ്റിയൊ ഒന്നും പരമാര്‍ശിക്കുന്നില്ല.

രാജാറം മോഹന്‍ റോയ് സ്ത്രീ സ്വാതന്ത്യത്തിനു വേണ്ടി നടത്തിയ ഇടപെടലുകളൊ, സ്വാമി വിവേകാനന്ദന്റെ യൂനിവേഴ്‌സല്‍ റിലീജിയനൊ, രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളൊ, ജയപ്രകാശ് നാരയണന്റെ സമ്പൂര്‍ണ്ണ വിപ്ലവമെന്ന ആശയമൊ ഒന്നും പ്രതിപാദിക്കുന്നേയില്ല. ജൂലൈ 7 നു തുടങ്ങിയ സെമസ്റ്ററിന്റെ സിലബസ് പുറത്തിറങ്ങിയത് പോലും ഒരു മാസം കഴിഞ്ഞാണ്. 17/08/21 നാണ് സിലബസ് പുറത്തിറക്കിയിരിക്കുന്നത്. അക്കാദമിക് തലത്തില്‍ കാര്യമായ ചര്‍ച്ചയില്ലാതെ ഒന്നു രണ്ട് വ്യക്തികള്‍ ആണ് സിലബസിന്റെ പിന്നില്‍ എന്നും ആരോപണമുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ മോഡേണ്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ തോട്ടില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയിരുന്നു. പരാതികള്‍ ഉയര്‍ന്നിട്ടും ഇടതു ബോര്‍ഡ് സിലബസ് പരിഷ്‌കരിക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തിലെ സംഘ പരിവാറിന്റെ ഏജന്റായി മാറി ഇടത് പക്ഷം.


Full View


Tags:    

Similar News